തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എംഎൽഎക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുവതി നേരത്തെ പൊലീസിനും മജിസ്ട്രേറ്റിന് മുന്നിലും പീഡനം സംബന്ധിച്ച് മൊഴി നൽകിയിരുന്നു. ഇന്ന്(ഒക്‌ടോബര്‍ 12) മാധ്യമങ്ങളിലൂടെയും യുവതി ആരോപണങ്ങൾ ആവർത്തിച്ചു. കോവളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് ഇന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.