കേരളം

kerala

ETV Bharat / state

'ജുഡീഷ്യല്‍ അന്വേഷണം ഏജന്‍സികളുടെ പ്രവര്‍ത്തനം ശരിയല്ലാത്തത് കൊണ്ട്': എ വിജയരാഘവന്‍

ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത നടപടികളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപ്പിലാക്കുന്നതെന്ന് വിജയരാഘവന്‍

A Vijayaraghavan  cpm  ldf  politics  kerala  election  ed  സിപിഎം  സിപിഎം സംസ്ഥാന സെക്രട്ടറി  എ വിജയരാഘവന്‍
'ജുഡീഷ്യല്‍ അന്വേഷണം ഏജന്‍സികളുടെ പ്രവര്‍ത്തനം ശരിയല്ലാത്തത് കൊണ്ട്'; എ വിജയരാഘവന്‍

By

Published : Mar 26, 2021, 5:55 PM IST

Updated : Mar 26, 2021, 6:05 PM IST

തിരുവനന്തപുരം: ഇഡിക്കെതിരെയുള്ള മന്ത്രിസഭ തീരുമാനത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലാത്തതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന വിഷയം ചെറുതല്ല. അന്വേഷണത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. രാഷ്ട്രീയ താല്പര്യം വച്ചാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. അതിന് കേരളം നിന്നു കൊടുക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ഇഡിക്കെതിരെയുള്ള മന്ത്രിസഭ തീരുമാനത്തെ പിന്തുണച്ച് വിജയരാഘവന്‍
Last Updated : Mar 26, 2021, 6:05 PM IST

ABOUT THE AUTHOR

...view details