കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ലഹരി മാഫിയ ബന്ധം ചർച്ചയാകും

സെക്രട്ടേറിയറ്റിൽ പാർട്ടി പ്രവർത്തകന്‍റെ ലഹരിമാഫിയ ബന്ധം, ബഫർസോൺ വിഷയം എന്നിവ ചർച്ചയാകും

cpm secretariate  CPM State Secretariat  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പാര്‍ട്ടി പ്രവര്‍ത്തകനെ ലഹരി മാഫിയ ബന്ധം  കരുനാഗപ്പള്ളി ലഹരി കേസ്  ബഫർസോൺ  ആലപ്പുഴ ലഹരി മാഫിയ  സിപിഎം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  kerala news  malayalam news  Party worker drug mafia connection  Karunagappally intoxication case  bufferzone  Alappuzha drug mafia
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

By

Published : Jan 13, 2023, 9:52 AM IST

തിരുവനന്തപുരം : വിവാദമായ സംഘടന പ്രശ്‌നങ്ങള്‍ ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. പാര്‍ട്ടിയെ വെട്ടിലാക്കിയ ആലപ്പുഴയിലെ പ്രശ്‌നങ്ങളടക്കം നിലനില്‍ക്കെ നിര്‍ണായകമാണ് ഇന്നത്തെ സെക്രട്ടേറിയറ്റ്. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അംഗങ്ങള്‍ പാര്‍ട്ടി വിട്ടു പോയതും പാര്‍ട്ടി നേതാവിന്‍റെ ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്.

ലഹരിക്കെതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ലഹരിയുമായി പിടികൂടിയത്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതിയായ ഇജാസിനെ പാര്‍ട്ടി പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. കൂടുതല്‍ തിരുത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയേക്കും.

അതേസമയം എല്‍ഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. വികസനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിനായി തയാറാക്കിയ മാര്‍ഗ രേഖയാകും യോഗത്തിന്‍റെ പ്രധാന അജണ്ട.

രേഖ എല്ലാ ഘടകകക്ഷികള്‍ക്കും നല്‍കിയിരുന്നു. ഓരോ പാര്‍ട്ടികളോടും അവരവരുടെ അഭിപ്രായങ്ങള്‍ രേഖാമൂലം അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. ബഫര്‍ സോണുമായ ബന്ധപ്പെട്ട ആശങ്കകളും യോഗത്തില്‍ ഉയര്‍ന്നേക്കും.

ABOUT THE AUTHOR

...view details