കേരളം

kerala

ETV Bharat / state

മുട്ടില്‍ മരംമുറി വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം - മുട്ടില്‍ മരം മുറി

കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നും ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കുന്നത് വൈകരുതെന്നും സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

CPM state secretariat meeting  muttil illegal logging controversy  മുട്ടില്‍ മരംമുറി വിവാദം  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  മുട്ടില്‍ മരം മുറി  ആരോധനാലയങ്ങള്‍
മുട്ടില്‍ മരംമുറി വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം

By

Published : Jun 18, 2021, 4:33 PM IST

തിരുവന്തപുരം: മുട്ടില്‍ മരം മുറിയും അതിന് അനുമതി നല്‍കിയുള്ള ഉത്തരവും സംബന്ധിച്ച വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മാറ്റി വച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ റിപ്പോര്‍ട്ട് വന്ന ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.

ALSO READ: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുട്ടില്‍ മരം മുറി ചർച്ചയ്ക്ക്

ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവാദം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടന്നുവെങ്കിലും വിശദമായ ചർച്ച മാറ്റി വെയ്‌ക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ALSO READ:ആദ്യ ദിനം റെക്കോഡ് മദ്യ വില്‍പന; വിറ്റഴിച്ചത് 52 കോടിയുടെ മദ്യം

അതേസമയം കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നും ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കുന്നത് വൈകരുതെന്നും സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. ഭക്തരുടെ വികാരം മാനിച്ചുള്ള നടപടി സ്വീകരിക്കണമെന്നും രോഗതീവ്രത കുറയുന്ന മുറയ്ക്ക് ഇക്കര്യം പരിഗണിക്കണമെന്നും സിപിഎം യോഗത്തിൽ നിര്‍ദ്ദേശിച്ചു.

ABOUT THE AUTHOR

...view details