കേരളം

kerala

ETV Bharat / state

'സുധാകരൻ സംഘപരിവാറിന്‌ കുഴലൂത്ത്‌ നടത്തുന്നു'; കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന് സിപിഎം - കെ സുധാകരൻ പ്രസ്‌താവന

ആര്‍എസ്‌എസിന്‍റെ ഉള്ളിലിരിപ്പാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

cpm against kpcc president k sudhakaran  kpcc president k sudhakaran on kerala government  kpcc president k sudhakaran  cpm state secretariate against kpcc president  cpm state secretariate  കോൺഗ്രസ് ദേശീയ നേതൃത്വം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍  കെ സുധാകരനെതിരെ സിപിഎം  കെ സുധാകരൻ പ്രസ്‌താവന  സർക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരൻ
കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന് സിപിഎം

By

Published : Nov 4, 2022, 9:08 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍റെ പ്രസ്‌താവനയെ സംബന്ധിച്ച് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപി വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ കെപിസിസി പ്രസിഡന്‍റ് തന്നെ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ച്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ്‌ ഇപ്പോള്‍ ആര്‍എസ്‌എസിന്‍റെ ഉള്ളിലിരിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിപിഎം സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറയുന്നു.

ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട്‌ എസ്‌ ആര്‍ ബൊമ്മെ കേസില്‍ ഭരണഘടന ബെഞ്ച്‌ പുറപ്പെടുവിച്ച വിധി പോലും മനസിലാക്കാതെ സംഘപരിവാറിന്‌ കുഴലൂത്ത്‌ നടത്തുകയാണ്‌ കെപിസിസി പ്രസിഡന്‍റ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്‍റെ പ്രസ്‌താവന സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details