തിരുവനന്തപുരം:എ.കെ.ജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ പുതിയ വിവാദം. സി.പി.എം ദേശീയ പതാകയെ അപമാനിച്ചുവെന്ന ആരോപണവുമായി അരുവിക്കര മുന്‍ എം.എല്‍.എ കെ.എസ് ശബരീനാഥന്‍ രംഗത്തെത്തി. ദേശീയ പതാകയ്ക്ക് അടുത്തായി പാർട്ടി പതാക ഉയർത്തിയതിനെതിരെയാണ് ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചത്.
ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് ഇന്ന് എ.കെ.ജി സെന്‍ററിൽ കാര്യങ്ങൾ നടന്നത്. ദേശീയ പതാകയ്ക്ക് ഒപ്പം അതേ ഉയരത്തില്‍ മറ്റൊരു പതാക സ്ഥാപിച്ചത് നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ്. പാര്‍ട്ടി പതാകക്ക് പ്രാമുഖ്യം നല്‍കി ദേശീയ പതാകക്ക് രണ്ടാം സ്ഥാനമാണ് നല്‍കിയത്.