തിരുവനന്തപുരം :സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി കൈവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവാതിര അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. കൊവിഡ് നിർദ്ദേശം എല്ലാവരും പാലിക്കേണ്ടതാണ്. തിരുവാതിര നടത്തിയത് തെറ്റ് തന്നെയാണെന്ന് പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശപ്രകാരമുള്ള മാനദണ്ഡം പാലിക്കണം. എല്ലാവർക്കും നിർദ്ദേശം പാലിക്കാൻ ഉത്തരവാദിത്വമുണ്ട്. വ്യാപനം തടയുക പ്രധാന ആവശ്യമാണ്. സി.പി.എം ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനങ്ങള്‍ പ്രത്യേക അനുമതി വാങ്ങി കൊവിഡ് മാനദണ്ഡപ്രകാരമാണ് നടത്തുന്നത്.