തിരുവനന്തപുരം: മന്ത്രി ജി സുധാകരനെതിരെ സിപിഎമ്മില്‍ വന്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ സിപിഎമ്മില്‍ അതീവ ഗുരുതര പ്രതിസന്ധിയാണ്. അഴിമതിക്കാരനല്ലാത്ത മന്ത്രിയായതിനാലാണ് പിണറായി വിജയന്‍ ജി സുധാകരന് സീറ്റ് നല്‍കാതിരുന്നത്. സുധാകരനെ ഒഴിവാക്കി അഴിമതിക്കാര്‍ക്കാണ് ആലപ്പുഴയില്‍ സിപിഎം സീറ്റ് നല്‍കിയത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജി സുധാകരനെതിരെ സിപിഎമ്മില്‍ വന്‍ ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല - അഴിമതി
അഴിമതിക്കാരനല്ലാത്ത മന്ത്രിയായതിനാലാണ് പിണറായി വിജയന്‍ ജി സുധാകരന് സീറ്റ് നല്‍കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജി സുധാകരനെതിരെ സിപിഎമ്മില്‍ വന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല
തൃശൂരില്‍ കെള്ളയടിക്കപ്പെട്ട കുഴല്‍പ്പണം കോണ്‍ഗ്രസിൻ്റേതല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ദാരിദ്ര്യം അനുഭവിച്ച പാര്‍ട്ടി കോണ്‍ഗ്രസായിരുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.