തിരുവനന്തപുരം:സിപിഎം സംസ്ഥാനമൊട്ടാകെ നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം മണക്കാട് മാർക്കറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. മണക്കാട് മാർക്കറ്റ് വൃത്തിയാക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്നും നാളെയുമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
സിപിഎമ്മിന്‍റെ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി - സിപിഎം
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായ ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സിപിഎമ്മിന്‍റെ ഈ പ്രവർത്തനം എല്ലാ രാഷ്ട്രീയ പാർട്ടികളും മാതൃകയാക്കണമെന്ന് കോടിയേരി പറഞ്ഞു. മാർക്കറ്റുകൾ, ആശുപത്രി പരിസരങ്ങൾ, പൊതു സ്ഥലങ്ങൾ, ഓടകൾ, ജലസ്രോതസുകൾ എന്നിവയാണ് രണ്ട് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
Last Updated : May 18, 2019, 3:01 PM IST