തിരുവനന്തപുരം: നിയമസസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പ്രഖ്യാപിച്ചു. 83 പേരാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ഥികളും ഒന്‍പത് സ്വതന്ത്രരുമാണുള്ളത്. 12 വനിതകളാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
30 വയസിന് താഴെ പ്രായമുള്ള നാല് പേരും 30നും 40നും ഇടയില്‍ പ്രായമുള്ള എട്ട് പേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. പട്ടികയില്‍ ബിരുദധാരികളായ 42 പേര്‍. - ഇതില്‍ 28 പേരും അഭിഭാഷകര്‍ - ബിരുദാനന്തര ബിരുദധാരികളായ 14 പേരും പിഎച്ച്ഡിക്കാരായ രണ്ട് പേരും എംബിബിഎസ് ഡോക്‌ടര്‍മാരായ രണ്ട് പേരും പട്ടികയിലുണ്ട്. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന മഞ്ചേശ്വരം, ദേവീകുളം മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് നിശ്ചയിക്കുമെന്നു വിജയരാഘവന്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ പൊന്നാനിയിലും കുറ്റ്യാടിയിലും സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമില്ല. പാര്‍ട്ടി സ്വതന്ത്രരുള്‍പ്പെടെ 92 സീറ്റുകളിലാണ് സിപിഎം 2016ല്‍ മത്സരിച്ചത്. എന്നാല്‍ മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ വന്നതോടെ ഇത്തവണ അത് 85 സീറ്റായി കുറഞ്ഞു. സിപിഐ കഴിഞ്ഞ തവണ 27 സീറ്റുകളില്‍ മത്സരിച്ചിരുന്നിടത്ത് ഇത്തവണ അത് 25 സീറ്റുകളിലായി കുറഞ്ഞു.
കഴിഞ്ഞ തവണ അഞ്ച് സീറ്റില്‍ മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ നാല് സീറ്റുകളിലായി ഒടുങ്ങി. നാല് സീറ്റില്‍ വീതം മത്സരിച്ച എന്‍സിപിക്കും ഐഎന്‍എല്ലിനും ഇത്തവണ മൂന്ന് സീറ്റുകള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണം നാലില്‍ നിന്ന് ഒന്നായി ചുരുങ്ങി. പുതുതായി എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് 13 സീറ്റും എല്‍ജെഡിക്ക് മൂന്ന് സീറ്റുകളും നല്‍കി.
സിപിഎം സ്ഥാനാര്‍ഥി പട്ടിക
തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ
കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ
പത്തനംതിട്ട
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി -ഘടകകക്ഷിക്ക്
ആലപ്പുഴ
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
കോട്ടയം
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
എറണാകുളം
കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്
ഇടുക്കി
ഉടുമ്പൻചോല - എം.എം.മണി
ദേവികുളം- തീരുമാനമായില്ല
തൃശൂർ