തിരുവനന്തപുരം:സിപിഎമ്മിനെതിരെ ആരോപണവുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധം മറനീക്കി പുറത്തു വന്നതിന് തെളിവാണ് ആര്‍എസ്എസ് അനുകൂലിയായ ആത്മീയാചാര്യന് യോഗാ സെന്‍റര്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ഭൂമി വിട്ട് നല്‍കിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - സിപിഎമ്മിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് സിപിഎം കളിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി
സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധം: മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ആര്‍എസ്എസ് നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്‌ച നടത്താന്‍ സൗകര്യം ഒരുക്കിയതും ഇതേ ആത്മീയാചാര്യനാണ്. ശബരിമല പ്രക്ഷോഭ സമയത്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും സമാന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് സിപിഎം കളിക്കുന്നത് അപകടകരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.