തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് സിപിഎം വിലയിരുത്തൽ. 80 മുതൽ 101 സീറ്റുവരെ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്നുമാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് വിജയം ഉറപ്പൊണെന്ന് വിലയിരുത്തിയത്. 80 സീറ്റുകളിൽ ഉറപ്പായും വിജയിക്കാൻ സാധിക്കും. അനുകൂല തരംഗമുണ്ടായാൽ അത് 101 സീറ്റ് വരെയായി ഉയരാനാണ് സാധ്യത.
കേരളത്തിൽ ഭരണത്തുടർച്ചയെന്ന് സിപിഎം വിലയിരുത്തൽ - സി പി എം വിലയിരുത്തൽ
80 മുതൽ 101 സീറ്റുവരെ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്നുമാണ് സിപിഎം വിലയിരുത്തൽ. നിലവിലെ സിറ്റിങ് സീറ്റുകളിൽ അട്ടിമറിക്ക് സാധ്യത കുറവാണെന്നും സിപിഎം വിലയിരുത്തി.
കേരളത്തിൽ ഭരണത്തുടർച്ചയെന്ന് സിപിഎം വിലയിരുത്തൽ
നിലവിലെ സിറ്റിങ് സീറ്റുകളിൽ അട്ടിമറിക്ക് സാധ്യത കുറവാണെന്നും സിപിഎം വിലയിരുത്തി. ബിജെപി പല മണ്ഡലങ്ങളിലും നിശ്ചലമായ അവസ്ഥയിലായിരുന്നു. ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാൽ അത് വിജയിച്ചില്ല. സ്ഥാനാർഥികളില്ലാത്ത ഗുരുവായൂർ അടക്കമുള്ള മണ്ഡലങ്ങളിലെ ബിജെപി വോട്ടുകൾ നിശ്ചലമായിരുന്നതായും സിപിഎം വിലയിരുത്തി.