കേരളം

kerala

ETV Bharat / state

ബിനീഷിനെതിരെയുള്ള ആരോപണം പാർട്ടി കാണുന്നത് ഗൗരവത്തോടെ: മന്ത്രി എ.കെ ബാലൻ - Drug case against bineesh

ബിനീഷ് കോടിയേരിയുടെ വിഷയം പാർട്ടി അന്വേഷിക്കുന്നതിലും നല്ലതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്ന് മന്ത്രി

തിരുവനന്തപുരം  ബിനീഷ് കൊടിയേരി  മന്ത്രി എ.കെ ബാലൻ  Drug case against bineesh  CPM
ബിനീഷിനെതിരെയുള്ള ആരോപണം പാർട്ടി ഗൗരവമായാണ് കാണുന്നത്; മന്ത്രി എ.കെ ബാലൻ

By

Published : Nov 1, 2020, 4:37 PM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണം പാർട്ടി ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ.കെ ബാലൻ. അന്വേഷണത്തിൽ സർക്കാരും പാർട്ടിയും യാതൊരു വിധ ഇടപെടലും നടത്തില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകും. ബിനീഷ് വിഷയം സംബന്ധിച്ച് പാർട്ടി ഒരു അന്വേഷണവും നടത്തില്ല. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. പാർട്ടി അന്വേഷിക്കുന്നതിലും നല്ലതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.

ബിനീഷിനെതിരെയുള്ള ആരോപണം പാർട്ടി ഗൗരവമായാണ് കാണുന്നത്; മന്ത്രി എ.കെ ബാലൻ

മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details