തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവ് എം.എസ്.രാജേന്ദ്രൻ അന്തരിച്ചു. 91 വയസ്സ് ആയിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് രാജേന്ദ്രൻ. ദീർഘനാൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. പാർട്ടിയുടെ സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗമായും വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.