കേരളം

kerala

ETV Bharat / state

ഇഐഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കാനം രാജേന്ദ്രൻ കേന്ദ്രത്തിന് കത്തയച്ചു - central govt withdraw eia

രാജ്യമെമ്പാടും പരിസ്ഥിതി ദുരന്തങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി‌ കാനം രാജേന്ദ്രന്‍.

ഇഐഎ  കാനം രാജേന്ദ്രൻ  തിരുവനന്തപുരം  പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതി  cpi state secretary  kanam rajendran  central govt withdraw eia  thiruvananthapuram
ഇഐഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കാനം കേന്ദ്രത്തിന് കത്തയച്ചു

By

Published : Aug 11, 2020, 10:49 AM IST

Updated : Aug 11, 2020, 4:52 PM IST

തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കത്തയച്ചു. പുതിയ ഭേദഗതി നിലവിലെ പരിസ്ഥിതി ചട്ടങ്ങൾ ദുർബലപ്പെടുത്തുമെന്നും രാജ്യമെമ്പാടും പരിസ്ഥിതി ദുരന്തങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും കത്തില്‍ കാനം പറഞ്ഞു. നിലവിൽ പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കേണ്ട സമയമാണെന്നും കാനം ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ അധികാര ദുര്‍വിനിയോഗത്തിന്‍റെ തെളിവാണ് കരട് വിജ്ഞാപനം. ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയെ സാരമായി ബാധിക്കും. 2006 ലെ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുന്നത് രാജ്യത്ത് വന്‍ പരിസ്ഥിതി മാറ്റത്തിന്‌ കാരണമാകും. കരട് വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം പ്രസിദ്ധീകരിച്ചതിനാല്‍ കോടിക്കണക്കിന്‌ വരുന്ന സാധാരണക്കാര്‍ക്ക് ഇത് മനസിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ്‌ കൊണ്ട് സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും പുറപ്പെടുവിച്ച വിവിധ വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് വിജ്ഞാപനമെന്നും സിപിഐ കേരള ഘടകം ചൂണ്ടിക്കാട്ടി. കരട്‌ വിജ്ഞാപനത്തില്‍ കേരളം ഇന്ന് നിലപാട് അറിയിക്കാനിരിക്കയാണ് കേന്ദ്ര നടപടിയില്‍ എതിര്‍പ്പറിയിച്ച്‌ കാനം കത്തയച്ചത്. സംസ്ഥാനം നിലപാട് അറിയിക്കാൻ വൈകുന്നതിനെതിരെയും സിപിഐ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

Last Updated : Aug 11, 2020, 4:52 PM IST

ABOUT THE AUTHOR

...view details