തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും (CPI meeting Thiruvananthapuram). സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനാരോഗ്യത്തെ തുടർന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് അയച്ചിട്ടുണ്ട് (Kanam Rajendran applies leave from party responsibilities). അവധി ആവശ്യത്തിൽ ഇന്ന് ചേരുന്ന യോഗം തീരുമാനം എടുക്കും.
സിപിഐ നിർവാഹക സമിതി യോഗം ഇന്ന്; കാനം രാജേന്ദ്രന്‍റെ അവധി അപേക്ഷ ചർച്ചയാകും - സിപിഐ യോഗം ചർച്ച വിഷയങ്ങൾ
CPI Meeting Thiruvananthapuram: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചികിത്സയിലായതിനെ തുടർന്ന് നൽകിയ അവധി അപേക്ഷ സിപിഐ നിർവാഹക സമിതി യോഗത്തിൽ ചർച്ചയാകും.
Published : Nov 30, 2023, 10:16 AM IST
കാനത്തിന് അവധി നൽകുമ്പോൾ പകരം ആരാകും സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയെന്നാണ് ആകാംക്ഷ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാനം രാജേന്ദ്രൻ. പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റി.
തുടർചികിത്സകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാർട്ടി നേതൃത്വത്തോട് അവധി ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ആളെ നിയോഗിക്കാനും സാധ്യതകൾ ഏറെയാണ്.