തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
പന്തീരാങ്കാവ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം - cpi(m)
ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം നടപടികൾ സഹായിക്കുകയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി
മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഐഎം
കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവേയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടൽ. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം നടപടികൾ സഹായിക്കുകയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.