കേരളം

kerala

By

Published : May 8, 2022, 10:46 AM IST

ETV Bharat / state

സിപിഐ നേതാവും മുൻ എംഎൽഎയുമായ കെ.ജി കുഞ്ഞുകൃഷ്‌ണപിള്ള അന്തരിച്ചു

പ്രായപൂർത്തി വോട്ടവകാശം 21 നിന്ന് 18 ആക്കി കുറയ്ക്കണമെന്നതടക്കം ചരിത്രപ്രധാനമായ പല പ്രമേയങ്ങളും നിയമസഭയിൽ അവതരിപ്പിച്ച വ്യക്തിത്വം

CPI leader KG Kunjukrishna Pillai  former MLA KG Kunjukrishna Pillai dies  nedumangad assembly former mla kg kunjukrishna pillai  സിപിഐ നേതാവ് കെജി കുഞ്ഞുകൃഷ്‌ണപിള്ള അന്തരിച്ചു  മുൻ എംഎൽഎ കെജി കുഞ്ഞുകൃഷ്‌ണപിള്ള
സിപിഐ നേതാവും മുൻ എംഎൽഎയുമായ കെ.ജി കുഞ്ഞുകൃഷ്‌ണപിള്ള അന്തരിച്ചു

തിരുവനന്തപുരം : സിപിഐ നേതാവും മുൻ എംഎൽഎയും ആയ കെ.ജി കുഞ്ഞുകൃഷ്‌ണപിള്ള(96) അന്തരിച്ചു. വെമ്പായത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടുവട്ടം നിയമസഭയിലെത്തിയ കെ.ജി കുഞ്ഞുകൃഷ്‌ണപിള്ള പ്രായപൂർത്തി വോട്ടവകാശം 21 നിന്ന് 18 ആക്കി കുറയ്ക്കണമെന്നതടക്കം ചരിത്രപ്രധാനമായ പല പ്രമേയങ്ങളും നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എം.എൻ ഗോവിന്ദൻ നായർക്കൊപ്പം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഇക്കാര്യം ചർച്ച ചെയ്യാനും കെ.ജി കുഞ്ഞുകൃഷ്‌ണപിള്ള ഉണ്ടായിരുന്നു.

1967 മുതൽ 77 വരെയാണ് അദ്ദേഹം നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എംഎൽഎ ആയിരിക്കെ ഒരു തവണ വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചു. വി.എസ്.എസ്‌.സി തുമ്പയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിനെതിരെ 1972ൽ അദ്ദേഹം സഭയിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.

കിസാൻ സഭയുടെ ജില്ല പ്രസിഡന്‍റ് ആയിരിക്കെ ജന്മിക്കരം പിരിക്കുന്നതിനെതിരെ സമരം ചെയ്‌ത് ജയിൽ വാസം അനുഭവിച്ചു. പരേതയായ വി.തങ്കമ്മയാണ് ഭാര്യ. ഗവ. അഡീഷണൽ സെക്രട്ടറിയും കെഎസ്ഇബി സെക്രട്ടറിയുമായ ടി.കെ ജയശ്രീ, അഡ്വ. കെ.കെ ഗോപാലകൃഷ്‌ണൻ, കെ.കെ കൃഷ്‌ണകുമാർ എന്നിവർ മക്കളാണ്.

ABOUT THE AUTHOR

...view details