തിരുവനന്തപുരം:കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി പൊലീസ്. സൂപ്രണ്ടിന്‍റെ വിശദീകരണം ലഭിച്ച ശേഷം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് കൊവിഡ് വാർഡിലേക്ക് താൽക്കാലിക നഴ്‌സുമാരുടെയും ക്ലീനിങ് സ്റ്റാഫുകളുടെയും അഭിമുഖത്തിന് ഉദ്യോഗാർഥികളെ ക്ഷണിച്ചത്.
കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം ; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി പൊലീസ് - കൊവിഡ്
ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണത്തിന് ശേഷം തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വായിക്കാന്‍: കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം; പ്രതിഷേധവുമായി ഉദ്യോഗാർഥികൾ
പത്രത്തിൽ പരസ്യം കണ്ട് പതിനായിരത്തോളം പേർ ആഭിമുഖത്തിന് എത്തിയതോടെ ആശുപത്രി പരിസരത്ത് വലിയ ആൾക്കൂട്ടം രൂപപ്പെട്ടു. സംഭവം വിവാദമായതോടെ ഉദ്യോഗാർഥികളെ മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും ഇത് വന്‍ പ്രതിഷേധത്തിനിടയാക്കി. സംഭവത്തിൽ പൊലീസ് കൂടി ഇടപെട്ടതോടെ ഇവരിൽ നിന്ന് അപേക്ഷകൾ വാങ്ങി മടക്കി അയക്കുകയായിരുന്നു. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.