കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് അതീവ ജാഗ്രത; നഗരത്തിലേക്കുള്ള വഴികള്‍ അടയ്‌ക്കും - covid trivandrum news

ഉറവിടം അറിയാത്ത മൂന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

തലസ്ഥാനത്ത് അതീവ ജാഗ്രത  കൊവിഡ് കേരള വാർത്തകൾ  കൊവിഡ് തിരുവനന്തപുരം വാർത്ത  തിരുവനന്തപുരത്ത് ജാഗ്രത  കൊവിഡ് വാർത്തകൾ  covid news kerala  covid trivandrum news  trivandrum alert news
തലസ്ഥാനത്ത് അതീവ ജാഗ്രത; നഗരത്തിലേക്കുള്ള ചില വഴികൾ അടയ്‌ക്കും

By

Published : Jun 20, 2020, 12:44 PM IST

Updated : Jun 20, 2020, 4:49 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ഭീതി വ്യാപിക്കുന്നു. സമൂഹ വ്യാപന ഭീതിയെ തുടർന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. ഉറവിടം അറിയാത്ത മൂന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടിക തയ്യാറാക്കുക ദുഷ്കരമാണ്. തിരുവനന്തപുരത്ത് മരിച്ച വൈദികന്‍റെയും വഞ്ചിയൂരിലെ രമേശന്‍റെയും രോഗത്തിന്‍റെ ഉറവിടം കണ്ടത്താനായിട്ടില്ല.

തലസ്ഥാനത്ത് അതീവ ജാഗ്രത; നഗരത്തിലേക്കുള്ള വഴികള്‍ അടയ്‌ക്കും

സാമൂഹിക അകലം പാലിക്കാതെയുള്ള സമരങ്ങൾ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്വയം കരുതലെടുക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുരക്ഷിതമായ തലസ്ഥാന നഗരത്തെ ചെന്നൈയോ ബോംബയോ പോലെയാക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നു.

നിയന്ത്രണങ്ങൾ പാലിച്ച് കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രവർത്തിക്കും. നഗരത്തിലേക്കുള്ള ചില വഴികൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്ത കടകൾ അടപ്പിക്കും. മരണവീട്, വിവാഹ വീട് എന്നിവിടങ്ങളിലെ ആൾക്കൂട്ടം അധികമായാൽ നടപടിയെടുക്കും. ഓട്ടോ ഡ്രൈവർമാർക്ക് മാസ്ക് ഉൾപ്പെടെ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമാക്കും. ഇവർക്കിടയിൽ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Last Updated : Jun 20, 2020, 4:49 PM IST

ABOUT THE AUTHOR

...view details