കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികള്‍ - തിരുവനന്തപുരം

അബുദബിയില്‍ നിന്ന് വന്ന രണ്ടു പേര്‍ക്കും. മാലിയില്‍ നിന്ന് എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

covid updates in thiruvanathapuram  അബുദാബി  തിരുവനന്തപുരം  മാലി
ഒരിടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും കൊവിഡ് ബാധ

By

Published : May 18, 2020, 8:44 PM IST

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും കൊവിഡ് ബാധ. അബുദബിയില്‍ നിന്ന് വന്ന രണ്ടു പേര്‍ക്കും. മാലിയില്‍ നിന്ന് എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വെള്ളനാട് സ്വദേശിയാണ്. അബുദബിയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ മുരുക്കുംപുഴ സ്വദേശിയും മറ്റൊരാള്‍ കാട്ടാക്കട സ്വദേശിയുമാണ്. കഴിഞ്ഞ 16നാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജിലെ കൊവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തിലായിരുന്നു. മൂവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയോളം ജില്ലയില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

ABOUT THE AUTHOR

...view details