തിരുവനന്തപുരം:കൊവിഡ് ചികിത്സാ നിര്‍ദേശം പാലിക്കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന നിര്‍ദേശം പാലിക്കാത്ത ആറ് സ്വകാര്യ ആശുപത്രികള്‍ക്കാണ് നോട്ടീസ് നല്‍കിയത്.
24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
read more: കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് കിടക്കകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ ചില ആശുപത്രികള്‍ ഇതു പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.കെ. സുരേഷ് കുമാറാണ് നടപടി സ്വീകരിച്ചത്.