കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സ; കേരളത്തിലേത് ഏറ്റവും കുറഞ്ഞ നിരക്കെന്ന് മുഖ്യമന്ത്രി

സൗജന്യമായി പൊതുമേഖലയില്‍ ചികിത്സ നല്‍കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു

covid treatment  Kerala  Kerala  കൊവിഡ് ചികിത്സ  കേരളം  മുഖ്യമന്ത്രി  തിരുവനന്തപുരം  പിണറായി വിജയന്‍
കൊവിഡ് ചികിത്സ; കേരളത്തിലേത് ഏറ്റവും കുറഞ്ഞ നിരക്കെന്ന് മുഖ്യമന്ത്രി

By

Published : Jul 27, 2020, 11:06 PM IST

തിരുവനന്തപുരം:കൊവിഡ് ചികിത്സക്കായി സംസ്ഥാനത്ത് നിര്‍ണയിച്ച നിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് പല സംസ്ഥാനങ്ങളിലും നിരക്ക് നിശ്ചയിച്ചത് കേരളത്തിന്‍റേതില്‍ നിന്ന് പലമടങ്ങ് കൂടുതലായാണ്. സൗജന്യമായി പൊതുമേഖലയില്‍ ചികിത്സ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ആശുപത്രികളിലും ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും ചികിത്സയ്‌ക്കൊപ്പം ഭക്ഷണവും സൗജന്യമാണ്.

പ്രവര്‍ത്തിക്കാതെ അടഞ്ഞ് കിടക്കുന്ന 44ഉം ഭാഗികമായി പ്രവര്‍ത്തിക്കുന്ന 42 സ്വകാര്യ ആശുപത്രികളും കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരുമായി മികച്ച രീതിയിലാണ് സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details