കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ ചികിത്സയിൽ കഴിയാൻ അനുമതി
കൊവിഡ് സ്ഥിരീകരിച്ച് രോഗ ലക്ഷണം ഇല്ലാത്തതെ വീടുകളിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകരിൽ പത്താം ദിവസം ആന്‍റിജൻ പരിശോധന നടത്തും.
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരിൽ രോഗലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സിക്കാൻ അനുമതി. ഇത് സംബന്ധിച്ച് നിർദേശങ്ങൾ പുറത്തിറക്കി. വീടുകളിൽ ചികിത്സയിൽ കഴിയാൻ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവർത്തകർ ഇതു സംബന്ധിച്ച് മേലധികാരിക്ക് എഴുതി നൽകണം. ഇത്തരത്തിൽ ചികിത്സയിൽ കഴിയുന്നവർക്ക് പത്താം ദിവസം ആന്‍റിജൻ പരിശോധന നടത്തും. പരിശോധന ഫലം നെഗറ്റീവ് ആയാലും അടുത്ത ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് കൊവിഡ് രോഗികളെയും വീടുകളിൽ തന്നെ ചികിത്സിക്കുന്നതും സർക്കാർ പരിഗണനയിലാണ്. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകും.