തിരുവനന്തപുരം: സംസ്ഥാനത്ത് 5718 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 572 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 4991പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 5496 പേർ രോഗമുക്തി നേടിയപ്പോൾ 61,401 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകള്‍ പരിശോധിച്ചു. 29 പേരുടെ മരണം കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2358 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 5,61,874 പേർ രോഗമുക്തി നേടി.
29 കൊവിഡ് മരണം സ്ഥിരീകരിച്ചു
തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമലുദീന്‍ (56), കുറ്റിപാടി സ്വദേശി സോമരാജന്‍ (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന്‍ സ്വദേശി ടി.എന്‍. ഭാസ്‌കരന്‍ (76), മട്ടാഞ്ചേരി സ്വദേശി പോള്‍ കാമിലസ് (73), തൃശൂര്‍ കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്‍ഗീസ് (80), വയനാട് കാക്കവയല്‍ സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര്‍ സ്വദേശി അബ്ദു (45), ഉരങ്ങാടിരി സ്വദേശി ഹെയ്ദര്‍ (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്‍സീറ (23), കോട്ടക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (66), പത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് ഏലത്തൂര്‍ സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര്‍ (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍കോട് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.