തലസ്ഥാനത്തിന് നേരിയ ആശ്വാസം; 101 രോഗമുക്തർ - തലസ്ഥാനം കൊവിഡ്
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 39 പേരുടെ ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം: പുതിയ കൊവിഡ് കണക്കുകൾ പ്രകാരം തലസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. എങ്കിലും ജില്ലയിൽ ആശങ്ക ഒഴിയുന്നില്ല. 292 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 281 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 39 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പുതിയതായി രോഗം ബാധിച്ചവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുണ്ട്. 101 പേർ രോഗമുക്തരായി. ശനിയാഴ്‌ച 485 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണത്. അതേ സമയം പുല്ലുവിള, പൂന്തുറ മേഖലയിൽ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ട്. ജില്ലയിൽ 355 സാമ്പിളുകളാണ് ഒടുവിൽ പരിശോധനയ്ക്ക് അയച്ചത്.