കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് പരിശോധന അരലക്ഷത്തിലെത്തിക്കാൻ ശ്രമവുമായി ആരോഗ്യവകുപ്പ് - covid testing

കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാൻ പരിശോധന കുറക്കുന്നു എന്ന വിമർശനമാണ് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നത്

തിരുവനന്തപുരം  കൊവിഡ് പരിശോധന അരലക്ഷത്തിലെത്തിക്കാൻ ശ്രമവുമായി ആരോഗ്യവകുപ്പ്  കൊവിഡ് പരിശോധന  സംസ്ഥാനത്ത് കൊവിഡ് പരിശോധന  ഡോ.. അഷീൽ  പിണറായി വിജയൻ  covid testing  covid testing strategy hyc
സംസ്ഥാനത്ത് കൊവിഡ് പരിശോധന അരലക്ഷത്തിലെത്തിക്കാൻ ശ്രമവുമായി ആരോഗ്യവകുപ്പ്

By

Published : Sep 6, 2020, 7:22 AM IST

Updated : Sep 6, 2020, 7:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന അരലക്ഷത്തിലെത്തിക്കാൻ ശ്രമവുമായി ആരോഗ്യവകുപ്പ്. ഓണ നാളുകളിൽ പരിശോധന കുറഞ്ഞത് രോഗവ്യാപനം വർധിപ്പിക്കുമെന്ന കണക്കൂട്ടലിലാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറവാണെന്ന വിമര്‍ശനം ആരോഗ്യവകുപ്പ് തുടക്കം മുതല്‍ നേരിട്ടിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാൻ പരിശോധന കുറക്കുന്നു എന്ന വിമർശനമാണ് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നത്. ആദ്യഘട്ടത്തിൽ സ്രവ പരിശോധനയായ പി.സി.ആർ പരിശോധന മാത്രമാണ് സംസ്ഥാനത്ത് നടന്നിരുന്നത്. അതും ആലപ്പുഴയിലെ വൈറോളജി ലാബിൽ മാത്രം. പിന്നീട് സംസ്ഥാന സർക്കാർ സ്രവ പരിശോധന സംവിധാനം വർധിപ്പിച്ചു. ഇപ്പോൾ 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും പി.സി.ആർ പരിശോധന നടത്താം. കൂടാതെ ആന്‍റിജൻ പരിശോധന കൂടെ സജീവമായതോടെ സംസ്ഥാനത്തെ കൊവിഡ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യ വകുപ്പിനായി. 800ഓളം സർക്കാർ ലാബുകളിൽ ആന്‍റിജൻ പരിശോധന നടത്താം. 30,000നും 40,000നും ഇടയിൽ വരെ പരിശോധനയെത്തിക്കാൻ ഇതിലൂടെ സർക്കാരിന് കഴിഞ്ഞു. എന്നാൽ ഓണകാലത്ത് പരിശോധന 10,000 ആയി കുറഞ്ഞു. ഇത് വരും ദിവസിങ്ങളിൽ രോഗ വ്യാപനം വർധിക്കാൻ കാരണമാകുമെന്ന ആശങ്ക അധികൃതർക്കുണ്ട്. അതുകൊണ്ട് തന്നെ പരിശോധന അരലക്ഷത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ഇന്ത്യയിൽ ആദ്യം കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത കേരളത്തിൽ തുടക്കത്തിൽ കണ്ടെയ്‌ന്‍മെന്‍റ് സ്ട്രാറ്റജി ആയിരുന്നു നടപ്പിലാക്കിയിരുന്നത്. രോഗികളാകാൻ സാധ്യതയുള്ളവരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്ത് നിന്ന് വരുന്നവരായതിനാൽ ഇവരെ കണ്ടെത്തുക, നിരീക്ഷണത്തിലാക്കുക, പരിശോധന നടത്തുക ഇതായിരുന്നു സ്ട്രാറ്റജിയിൽ നടപ്പാക്കിയത്. ഇവരിൽ നിന്ന് രോഗം പകരാൻ സാധ്യതയുള്ളവരെ കൂടി ഉൾപ്പെടുത്തി സെന്‍റിനൽ ടെസ്റ്റും സമൂഹത്തിന്‍റെ വിവിധ കോണിൽ നിന്നുള്ള ഓക്മെന്‍റന്‍റ് സാമ്പിളിങ്ങും ഈ ഘട്ടത്തിൽ നടത്തി. എന്നാൽ ലോക്ക് ഡൗൺ പിൻവലിക്കുക കൂടി ചെയ്തതോടെ ടെസ്റ്റിങ്ങ് സ്ട്രാറ്റജിയിൽ കേരളം മാറ്റം വരുത്തി. ഇതിന്‍റെ ഭാഗമായി സെന്‍റിനൽ ടെസ്റ്റ് വർധിപ്പിച്ചു.

സംസ്ഥാനത്ത് കൊവിഡ് പരിശോധന അരലക്ഷത്തിലെത്തിക്കാൻ ശ്രമവുമായി ആരോഗ്യവകുപ്പ്

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അനുസരിച്ചാണ് ആരോഗ്യ വകുപ്പ് കേരളത്തിൽ പരിശോധനകളുടെ എണ്ണം തീരുമാനിക്കുന്നത്. നൂറ് പേരെ പരിശോധിക്കുമ്പോൾ പരമാവധി 10 പേർ വരെ പോസിറ്റീവാകാം. അതിലും കൂടുതലായാൽ പരിശോധന വർധിപ്പിക്കണമെന്നാണ് പ്രോട്ടോകോൾ. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. 22 പേരെ പരിശോധിക്കുമ്പോഴാണ് കേരളത്തിൽ ഒരാൾ കൊവിഡ് പോസിറ്റീവാകുന്നത്.

സംസ്ഥാനത്ത് കൊവിഡ് പരിശോധന അരലക്ഷത്തിലെത്തിക്കാൻ ശ്രമവുമായി ആരോഗ്യവകുപ്പ്

ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് അനുമതി നൽകി. 300 ഓളം സ്വകാര്യ ലാബുകളിൽ സംസ്ഥാനത്ത് കൊവിഡ് പരിശോധന നടത്താം. ഇപ്പോൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും പരിശോധന നടത്താം. പരിശോധന വർധിപ്പിച്ച് പരമാവധി രോഗികളെ കണ്ടെത്തുക എന്ന പദ്ധതിയാണ് ഇപ്പോൾ ആരോഗ്യവകുപ്പ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനായി ആവശ്യമുള്ള പരിശോധന കിറ്റ് അടക്കമുള്ള സംവിധാനം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Last Updated : Sep 6, 2020, 7:40 AM IST

ABOUT THE AUTHOR

...view details