തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുള്ള ഉദ്യോഗസ്ഥർക്ക് അടക്കം എല്ലാവർക്കും വ്യാഴാഴ്‌ച ആർടിപിസിആർ പരിശോധന നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.
വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്‌ച കൊവിഡ് പരിശോധന - നിയമസഭാ തെരഞ്ഞെടുപ്പ്
ആരോഗ്യ വകുപ്പിന് ഇതു സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്‌ച കൊവിഡ് പരിശോധന
Read More:വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി
ഉദ്യോഗസ്ഥർക്ക് പുറമെ സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജൻ്റുമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം ഉള്ളത്. ആർടിപിസിആർ പരിശോധന നടത്താൻ കഴിയാത്തവർ മെയ് ഒന്നിന് എടുത്ത ആൻ്റിജൻ പരിശോധനാഫലം ഹാജരാക്കിയാലും പ്രവേശനം അനുവദിക്കും. കൊവിഡ് വാക്‌സിൻ്റെ രണ്ട് ഡോസ് എടുത്തവർക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ പ്രവേശിക്കാം.