തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ ജലദോഷം, പനി തുടങ്ങിയവക്ക് ചികിത്സ തേടുന്നവരെ അന്നു തന്നെ ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ഫലം നെഗറ്റീവ് ആയാൽ പിസിആർ പരിശോധനയും നടത്തണം. കടുത്ത ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്കും ആൻ്റിജൻ പരിശോധന നിർബന്ധമാക്കി. ഇവർക്കും ഫലം നെഗറ്റീവായാൽ പിസിആർ പരിശോധന വേണം.
കൊവിഡ് പരിശോധന; മാനദണ്ഡങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്
ഇനി മുതൽ ജലദോഷം, പനി തുടങ്ങിയവക്ക് ചികിത്സ തേടുന്നവരെ അന്നു തന്നെ ആൻ്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ഫലം നെഗറ്റീവ് ആയാൽ പിസിആർ പരിശോധനയും നടത്തണം.
കണ്ടെയ്ൻമെൻ്റ് മേഖലയിൽ നിന്ന് വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആൻ്റിജൻ പരിശോധന നടത്തണം. 60 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, വിളർച്ച ഉള്ള കുട്ടികൾ എന്നിവർക്ക് പിസിആർ പരിശോധന നിർബന്ധമാക്കി. ദേശീയ അന്തർദേശീയ യാത്രകൾ നടത്തിയവർ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടാൽ അന്നു തന്നെ ആൻ്റിജൻ പരിശോധന നടത്തണം. സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും പിസിആർ പരിശോധ നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവരും പിസിആർ പരിശോധന നടത്തണം. കൊവിഡ് വന്നു പോയ ആൾ വീണ്ടും രോഗലക്ഷണങ്ങൾ കാണിച്ചാലും പിസിആർ പരിശോധന നടത്തണം.