തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ജനുവരി 23, 30 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. 23 ന് നടത്താനിരുന്ന മെഡിക്കൽ എജ്യുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്‌തികയുടെ പരീക്ഷ ജനുവരി 27ന് നടത്തും.
സംസ്ഥാനത്ത് കൊവിഡ് രൂക്ഷം; പിഎസ്‌സി പരീക്ഷകള്‍ മാറ്റി - Covid News
ജനുവരി 23,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
സംസ്ഥാനത്ത് കൊവിഡ് രൂക്ഷം; പിഎസ്‌സി പരീക്ഷകള്‍ മാറ്റി
ലബോറട്ടറി ടെക്‌നീഷ്യൽ ഗ്രേഡ് തസ്‌തികകളുടെ പരീക്ഷ 28 ന് നടത്തും. ജനവരി 30 ന് നടത്താനിരുന്ന കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്‌തികയുടെ പരീക്ഷ ഫ്രെബുവരി നാലിനും നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു.
Also Read: കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സി.എസ്.എല്‍.ടി.സികള്‍ തുറക്കും