തിരുവനന്തപുരം: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് സാധ്യത. സർക്കാർ തലത്തിൽ ഇതിനായുള്ള ആലോചന തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുക.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ഗുരതര സ്ഥിതിയാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സിപിഎം ജില്ലാ സമ്മേളനത്തില്‍ സജീവമായിരുന്നവര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.