സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി - covid rtpcr test rate increase in the state
സ്വകാര്യ ലാബുകൾ നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിരക്ക് പുതുക്കിയത്.
സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധന നിരക്ക് കൂട്ടി. 200 രൂപയാണ് കൂടിയത്. 1500 ആയിരുന്ന നിരക്ക് ഇതോടെ 1700 ആയി. സ്വകാര്യ ലാബുകൾ നൽകിയ പരാതി പരിഗണിച്ച ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നിരക്ക് പുതുക്കിയത്.