തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റ ഭാഗമായി സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും പ്രവർത്തനങ്ങളിൽ ക്രമീകരണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൊവിഡ് ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചിട്ടുള്ള കാറ്റഗറികള്‍ അനുസരിച്ചാണ് പ്രവര്‍ത്തനാനുമതി.
കാറ്റഗറി അടിസ്ഥാനത്തിൽ ക്രമീകരണം
കാറ്റഗറി എ, ബി എന്നിവിടങ്ങളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരാകണം. കാറ്റഗറി സിയില്‍ 25 ശതമാനം ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിക്കാം. അതേസമയം കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ.