തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ നിയന്ത്രണം ശക്തിപ്പെടുത്തി. ധനവകുപ്പ് ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചു. ഇന്ന് മുതൽ വകുപ്പിൽ 50 ശതമാനം പേർ ഹാജരായാൽ മതി. ഡെപ്യൂട്ടി സെക്രട്ടറി മുതൽ താഴേക്ക് ഉള്ളവർക്കാണ് നിയന്ത്രണം. അതിന് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ബാധകമല്ല. ധനവകുപ്പിൽ 14 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ മറ്റ് വകുപ്പുകളിലെ ജീവനക്കാർക്കും രോഗ ബാധ ഉണ്ടായി. ഈ സാഹചര്യത്തിൽ നിയന്ത്രണം ആവശ്യപ്പെട്ട് പ്രതിപക്ഷ സർവ്വീസ് സംഘടനകൾ രംഗത്ത് എത്തിയിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം - covid restriction
ഇന്ന് മുതൽ 50 ശതമാനം പേർ ഹാജരായാൽ മതി. ഡെപ്യൂട്ടി സെക്രട്ടറി മുതൽ താഴേക്ക് ഉള്ളവർക്കാണ് നിയന്ത്രണം
കൊവിഡ് വ്യാപനം രൂക്ഷം; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണം