കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൊവിഡ്: വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദം - കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്നു

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്

covid report today june 09 2022  covid 19 daily report  covid cases increasing in kerala  സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൊവിഡ്  കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്നു  കൊവിഡ് റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൊവിഡ് : വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദം

By

Published : Jun 9, 2022, 7:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രണ്ടായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

എറണാകുളത്ത് 796 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകിരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് ഉയര്‍ന്ന കണക്കുകള്‍. കൊവിഡ് മൂലം ഇന്ന് 5 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് മൂന്ന് മാസത്തെ ഇടവേലയ്ക്ക് ശേഷം കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയത്. ചെവ്വാഴ്ച 2271 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2193 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്.

രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വ്യാപിക്കുന്നത്. രോഗവ്യാപനം വര്‍ധിക്കുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്.

ABOUT THE AUTHOR

...view details