കേരളം

kerala

സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കണമെന്ന് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ്

By

Published : Apr 11, 2020, 6:24 PM IST

Updated : Apr 11, 2020, 6:50 PM IST

മാസ്ക്കിനും കൈയ്യുറകൾക്കുമൊപ്പം ശരീരമാകെ മൂടുന്ന വസ്‌ത്രങ്ങൾ ഉപയോഗിക്കണമെന്നും ഇവര്‍ സഹപ്രവർത്തകരെ ഓർമിപ്പിക്കുന്നുൊവ

covid positive nurse  മുംബൈ മലയാളി നഴ്‌സ്  കൊവിഡ് 19  കൊവിഡ് നഴ്‌സ്  സ്രവപരിശോധന  മുംബൈ കൊവിഡ്
സുരക്ഷാ മുൻകരുതലില്ലാതെ ജോലിക്കിറങ്ങരുതെന്ന് മുംബൈയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്‌സ്

തിരുവനന്തപുരം: കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ സുരക്ഷാ മുൻകരുതലില്ലാതെ ജോലിക്കിറങ്ങരുതെന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട് മുംബൈയിൽ ഐസൊലേഷനിൽ കഴിയുന്ന മലയാളി നഴ്‌സ്. നിരീക്ഷണത്തിലായിരുന്ന യുവാവിനെ പരിചരിക്കുമ്പോൾ തങ്ങൾ മാസ്‌ക്കും കൈയ്യുറകളും മാത്രമേ ധരിച്ചിരുന്നുള്ളൂ. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ താനും ഡോക്‌ടർമാർ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും നിരീക്ഷണത്തിലായി. പിന്നാലെ സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു.

സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കണമെന്ന് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സ്

ജോലിയിൽ പ്രവേശിച്ച് രണ്ടാമത്തെ മാസമാണിത്. ആദ്യശമ്പളം വാങ്ങിയതിന്‍റെ സന്തോഷം തീരും മുമ്പേ കൊവിഡ് രോഗം ബാധിച്ചു. മികച്ച പരിചരണമാണ് ആശുപത്രിയിൽ ലഭിക്കുന്നതെന്നും ഇവർ ഇടിവി ഭാരതിനോട് പറഞ്ഞു. മൊബൈൽ ഫോണാണ് ഇപ്പോഴത്തെ അടുത്ത സുഹൃത്ത്. ഒറ്റപ്പെടൽ ഒഴിവാക്കാൻ കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ വിളിക്കും. ഭയമോ സമ്മർദമോ ആവശ്യമില്ല. രോഗാവസ്ഥയെ പോസിറ്റീവായി നേരിടുകയാണ് വേണ്ടത്. മാസ്ക്കിനും കൈയ്യുറകൾക്കുമൊപ്പം ശരീരമാകെ മൂടുന്ന വസ്‌ത്രങ്ങളും ഉപയോഗിക്കണമെന്നും ഇവര്‍ സഹപ്രവർത്തകരെ ഓർമിപ്പിക്കുന്നു.

Last Updated : Apr 11, 2020, 6:50 PM IST

ABOUT THE AUTHOR

...view details