തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്‌ത്രീയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 50കാരിയാണ് പരാതിയുമായി വെള്ളറട പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭരതന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകൻ പ്രദീപിനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സ്‌ത്രീയെ പീഡിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ - ക്വാറന്‍റൈനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു
അറസ്റ്റിലായ പാങ്ങോട് സ്വദേശി പ്രദീപ് കുളത്തൂപ്പുഴയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്
മലപ്പുറത്ത് ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്ന പരാതിക്കാരി കുളത്തൂപ്പുഴയിലെ വീട്ടിലെത്തുകയും തുടർന്ന് ജോലിക്ക് പോകുന്നതിന് വേണ്ടി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ ആരോഗ്യപ്രവർത്തകനെ സമീപിക്കുകയുമായിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകൻ തന്നെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴി.
വെള്ളറടയിലെ പുരുഷ സുഹൃത്തിന്‍റെ വീട്ടിൽ താമസിച്ചിരുന്ന സ്‌ത്രീ വെള്ളറട പൊലീസ് സ്റ്റേഷനിലാണ് ആദ്യം മൊഴി നൽകിയത്. ഈ മൊഴിയില്‍ കേസ് രജിസ്റ്റർ ചെയ്ത് പാങ്ങോട് സ്റ്റേഷനിലേക്ക് കൈമാറ്റം ചെയ്യതതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.