തിരുവനന്തപുരം:സംസ്ഥാനത്ത് 17,328 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആയി ഉയര്‍ന്നു. ഇതുവരെ ആകെ 2,04,04,806 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണം കൂടി കൊവിഡിനെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 9719 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. ഇതേവരെ സംസ്ഥാനത്ത് 24,40,642 പേര്‍ രോഗമുക്തരായി. 1,67,638 പേരാണ് ഇനി ചികിത്സയിലുള്ളത്. 2649 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലായി 6,69,815 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഇവരില്‍ 6,34,890 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും കഴിയുമ്പോള്‍ 34,925 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പുതിയവ രൂപീകരിക്കാത്ത സാഹചര്യത്തില്‍ 870 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചില്ല. യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.