കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വര്‍ധന; പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത് 2786 കേസുകള്‍ - ആക്‌ടീവ് കേസുകള്‍

സംസ്ഥാനത്ത് പടരുന്നത് വ്യാപന ശേഷി കൂടിയ കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം

സംസ്ഥാനത്ത് കൊവിഡ് വര്‍ധന  Covid increase in the state of kerala  കൊവിഡ് വര്‍ധന  പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ആക്‌ടീവ് കേസുകള്‍  തിരുവനന്തപുരം
സംസ്ഥാനത്ത് കൊവിഡ് വര്‍ധന; പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത് 2786 കേസുകള്‍

By

Published : Jun 20, 2022, 1:53 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 22,278 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്. 16.08 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജൂണ്‍ മാസത്തില്‍ മാത്രം 43,631 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 6189 രോഗികളാണ് ജില്ലയില്‍ നിലവിലുള്ളത്. എറണാകുളം കൂടാതെ തിരുവനന്തപുരം ജില്ലയിലും തീവ്രവ്യാപനമാണ് നടക്കുന്നത്.

4678 ആക്‌ടീവ് കോവിഡ് രോഗികളാണ് തിരുവനന്തപുരത്തുള്ളത്. തിരുവനന്തപുരം 4678, കൊല്ലം 1006, പത്തനംതിട്ട 1306, ആലപ്പുഴ 1213, കോട്ടയം 2489, ഇടുക്കി 411, എറണാകുളം 6189, തൃശൂര്‍ 1549, പാലക്കാട് 609, മലപ്പുറം 521, കോഴിക്കോട് 1746, വയനാട് 228, കണ്ണൂര്‍ 190, കാസര്‍കോട് 143 എന്നിങ്ങനെയാണ് ജില്ലകളിലെ നിലവിലെ കോവിഡ് കേസുകളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിട്ടുണ്ട്.

15.33 ആണ് കഴിഞ്ഞ ഒരാഴ്‌ചത്തെ ശരാശരി ടിപിആര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പരിശോധന കുറവാണെന്ന് പരാതിയുണ്ട്. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പടരുന്നത്. വ്യാപന ശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണ്.

also read:രാജ്യത്ത് കൊവിഡ് നിരക്കില്‍ നേരിയ കുറവ് ; കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 12,899 കേസുകള്‍

ABOUT THE AUTHOR

...view details