തിരുവനന്തപുരം: നഗരത്തിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ ആദ്യ ദിവസം പാളി. ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകളിലെ കടകൾ തുറക്കണമെന്ന തീരുമാനം നടപ്പായില്ല. മാർക്കറ്റുകളിലെ എല്ലാ കടകളും തുറന്നു പ്രവർത്തിച്ചു. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ചാല, പാളയം മാർക്കറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 50 ശതമാനം കടകൾക്ക് മാത്രം ഒരു ദിവസം പ്രവർത്തനാനുമതി നൽകാനായിരുന്നു തീരുമാനം. ഇന്നു മുതൽ നിയന്ത്രണം നിലവിൽ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
തിരുവനന്തപുരത്തെ കൊവിഡ് നിയന്ത്രണം; ആദ്യ ദിനം പാളി
നഗരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകളിലെ കടകൾ തുറക്കണമെന്ന തീരുമാനം നടപ്പായില്ല. നഗരസഭയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.
അതേ സമയം ആശയക്കുഴപ്പം ഇല്ലെന്നാണ് നഗരസഭയുടെ വിശദീകരണം. പഴം, പച്ചക്കറി കടകളിലേക്ക് ഇന്നലെ വന്ന സാധനങ്ങൾ വിറ്റു തീർക്കുന്നതിന് സാവകാശം നൽകിയിട്ടുള്ളതിനാൽ ആണ് പ്രവർത്തനാനുമതി നൽകിയത്. ഇന്ന് എല്ലാവർക്കും നോട്ടീസ് നൽകി നാളെ മുതൽ നിയന്ത്രണം നിലവിൽ വരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് പഴം, പച്ചക്കറി കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി. മറ്റു കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. ഒരു ദിവസം പകുതി കടകൾ മാത്രമായിരിക്കും പ്രവർത്തിക്കുക.