തിരുവന്തപുരം:നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - positive for covid
സമ്മേളനത്തിൻ്റെ ആദ്യ ദിവസം മുതൽ എംഎൽഎമാർക്കും ജീവനക്കാർക്കും കൊവിഡ് പരിശോധനയ്ക്ക് അവസരമൊരുക്കിയിരുന്നു.
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്മേളനത്തിൻ്റെ ആദ്യ ദിവസം മുതൽ എംഎൽഎമാർക്കും ജീവനക്കാർക്കും കൊവിഡ് പരിശോധനയ്ക്ക് അവസരമൊരുക്കിയിരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് വിവിധ ദിവസങ്ങളിലായി നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കെ ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുന്നു.