തിരുവനന്തപുരം: സംസ്ഥാനത്ത് 31,337 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6612 ആയി.109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി.

ജില്ല തിരിച്ചുളള കണക്ക്
മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍കോട് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.