കേരളം

kerala

ETV Bharat / state

6960 പേര്‍ക്ക് കൂടി കൊവിഡ്; ഉറവിടമറിയാത്ത 499 രോഗികള്‍ - covid in sate news

കൊവിഡ് ഇന്ന് വാര്‍ത്ത  സംസ്ഥാനത്തെ കൊവിഡ് വാര്‍ത്ത  കൊവിഡ് കണക്ക് വാര്‍ത്ത  covid today news  covid in sate news  covid taly news
കൊവിഡ്

By

Published : Jan 23, 2021, 6:08 PM IST

Updated : Jan 23, 2021, 7:25 PM IST

17:35 January 23

6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണം കൊവിഡിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 3587 ആയി.  

72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,08,377 പേര്‍ ഇതുവരെ രോഗ മുക്തി നേടി. വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 11,935 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ 1,99,889 പേര്‍ ക്വാറന്‍റൈനിലാണ്. 1282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍കോട് 87 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും എത്തിയവരില്‍ ഇതേവരെ 69 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 10 പേരില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തി.  

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 16, തിരുവനന്തപുരം, തൃശൂര്‍, വയനാട് ആറ് വീതം, എറണാകുളം അഞ്ച്, കൊല്ലം, പത്തനംതിട്ട മൂന്ന് വീതം, പാലക്കാട് രണ്ട്, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം.  

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 428, കൊല്ലം 195, പത്തനംതിട്ട 328, ആലപ്പുഴ 390, കോട്ടയം 403, ഇടുക്കി 328, എറണാകുളം 1038, തൃശൂര്‍ 412, പാലക്കാട് 178, മലപ്പുറം 575, കോഴിക്കോട് 534, വയനാട് 142, കണ്ണൂര്‍ 226, കാസര്‍കോട് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്കുകള്‍. ഇതേവരെ സംസ്ഥാനത്തുടനീളം 8,08,377 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി.  

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. ഇതുവരെ 92,10,023 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 

മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ രൂപീകരിച്ചപ്പോള്‍ നേരത്തെ ഹോട്ട് സ്‌പോട്ടായി പരിഗണിച്ച മൂന്ന് സ്ഥലങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 407 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍:പത്തനംതിട്ടയിലെ താന്നിത്തോട് (കണ്ടൈന്‍മെന്‍റ് വാര്‍ഡ് ഒമ്പത്), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (10, 18), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് ഒമ്പത്, 10).

Last Updated : Jan 23, 2021, 7:25 PM IST

ABOUT THE AUTHOR

...view details