കേരളം

kerala

ETV Bharat / state

COVID-19 KERALA UPDATE: സംസ്ഥാനത്ത് 19,948 പേര്‍ക്ക് കൂടി കൊവിഡ്

covid 19 update Kerala  covid 19 update Kerala  covid 19 update Kerala news  covid news kerala  കേരളത്തിലെ കൊവിഡ് കണക്ക്  കേരളത്തിലെ കൊവിഡ് വാര്‍ത്ത  കേരളത്തിലെ കൊവിഡ് നിരക്ക്  കേരളത്തിലെ കൊവിഡ് രോഗികള്‍
COVID-19 KERALA UPDATE: സംസ്ഥാനത്ത് 19,948 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 6, 2021, 5:59 PM IST

Updated : Aug 6, 2021, 6:52 PM IST

17:40 August 06

187 മരണം കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 17,515 ആയി.

തിരുവനന്തപുരം:സംസ്ഥാനത്ത് 19,948 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍കോട് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3307, എറണാകുളം 2267, തൃശൂര്‍ 2150, കോഴിക്കോട് 2090, പാലക്കാട് 1384, കൊല്ലം 1295, ആലപ്പുഴ 1144, തിരുവനന്തപുരം 998, കണ്ണൂര്‍ 885, കോട്ടയം 908, കാസര്‍കോട് 726, പത്തനംതിട്ട 656, വയനാട് 539, ഇടുക്കി 425 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നിരക്ക്

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1175, കൊല്ലം 2055, പത്തനംതിട്ട 267, ആലപ്പുഴ 1294, കോട്ടയം 993, ഇടുക്കി 387, എറണാകുളം 1353, തൃശൂര്‍ 2584, പാലക്കാട് 1641, മലപ്പുറം 3674, കോഴിക്കോട് 1270, വയനാട് 239, കണ്ണൂര്‍ 1356, കാസര്‍കോട് 1192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,17,314 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കൂടുതല്‍ വായനക്ക്: KERALA COVID CASES: സംസ്ഥാനത്ത് 22040 പേര്‍ക്ക് കൂടി കൊവിഡ്; 117 മരണം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,87,492 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Last Updated : Aug 6, 2021, 6:52 PM IST

ABOUT THE AUTHOR

...view details