തിരുവനന്തപുരം:കൊവിഡ് 19 സംശയിക്കുന്നയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. രോഗി സഞ്ചരിച്ച വിമാനത്തിൽ 92 പേര്‍ ഉണ്ടായിരുന്നു. ഇതിൽ 31 പേർ ഇയാളുടെ അടുത്ത സീറ്റുകളിൽ യാത്ര ചെയ്തവരാണ്. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കി.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമമെന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍
രോഗി സഞ്ചരിച്ച വിമാനത്തിൽ 92 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 31 പേർ ഇയാളുടെ അടുത്ത സീറ്റുകളിൽ യാത്ര ചെയ്തവരാണ്. ഇവരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണത്തിലാക്കി.
വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാളുമായി സമ്പർക്കം പുലർത്തിയ ഏഴോളം പേർ നിരീക്ഷണത്തിലാണ്. വിമാനത്തിൽ 20 വിദേശികളും ഉണ്ടായിരുന്നതായി കലക്ടർ പറഞ്ഞു. ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഖത്തർ എയർവേസിന്‍റെ ക്യൂ.ആര്‍ 506 വിമാനത്തിൽ ബുധനാഴ്ച പുലർച്ചെയാണ് വെള്ളനാട് സ്വദേശി തിരുവനന്തപുരത്ത് എത്തിയത്.
അവിടെ നിന്ന് വീട്ടിൽ എത്തിയ ശേഷം മെഡിക്കൽ കോളജിൽ എത്തി. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ തിരിച്ചു വിട്ടിലേക്കുപോയി. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. വീട്ടിൽ എത്തിയ ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ഇറ്റലിയിൽ നിന്നു തുടങ്ങി ആശുപത്രിയിൽ എത്തുന്നത് വരെ ആവശ്യമായ മുൻകരുതലുകൾ ഇയാൾ സ്വീകരിച്ചിരുന്നുവെന്ന് കലക്ടർ അറിയിച്ചു.