തിരുവനന്തപുരം :സംസ്ഥാനത്ത് 18,607 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍കോട് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ.
24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. ഇതുവരെ 2,85,14,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.
സമ്പര്‍ക്കിലൂടെ രോഗം ബാധിച്ചവര്‍
രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2965, തൃശൂര്‍ 2436, കോഴിക്കോട് 2448, എറണാകുളം 2198, പാലക്കാട് 1056, കൊല്ലം 1071, കണ്ണൂര്‍ 920, കോട്ടയം 894, ആലപ്പുഴ 924, തിരുവനന്തപുരം 808, വയനാട് 534, കാസര്‍കോട് 511, പത്തനംതിട്ട 422, ഇടുക്കി 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 11, വയനാട് 9, കാസര്‍കോട് 8, തൃശൂര്‍ 7, എറണാകുളം, പാലക്കാട് 6 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1048, കൊല്ലം 1695, പത്തനംതിട്ട 523, ആലപ്പുഴ 1150, കോട്ടയം 790, ഇടുക്കി 400, എറണാകുളം 2339, തൃശൂര്‍ 2815, പാലക്കാട് 2137, മലപ്പുറം 2119, കോഴിക്കോട് 2397, വയനാട് 726, കണ്ണൂര്‍ 1115, കാസര്‍കോട് 854 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,57,687 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
കൂടുതല്‍ വായനക്ക്: കൊവിഡ് വാക്‌സിനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,858 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2328 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍.