തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂൾ ഏതെന്ന് ചോദിച്ചാല്‍ മറിച്ചൊന്ന് ആലോചിക്കാതെ മറുപടി പറയാം.. അത് തിരുവനന്തപുരത്തെ കോട്ടൺഹില്‍ സർക്കാർ സ്‌കൂളാണ്. എന്നാല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂൾ മാത്രമല്ല കോട്ടൺഹില്‍... സ്‌കൂൾ ബസിന്‍റെ ഡ്രൈവറായി ഒരു വനിത എത്തുന്നു എന്ന പ്രത്യേകത കൂടി ഇനി കോട്ടൺഹില്ലിനുണ്ട്.
മകൾ സ്‌കൂൾ ബസിലുണ്ട്, അമ്മ ഡ്രൈവിങ് സീറ്റിലും: ഇതാ കോട്ടൺഹില്‍ സ്‌കൂളില്‍ നിന്നൊരു പഠന ജീവിതം... - മകൾ
കാട്ടാക്കട സ്വദേശിനി സുജ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർഥിനിയുടെ അമ്മ മാത്രമല്ല, സ്‌കൂളിലെ മൊത്തം വിദ്യാർഥികളുടെ സാരഥികൂടിയാണ്
അതുകൊണ്ടുതന്നെ മന്ത്രി ജി. ആർ അനില്‍ സ്‌കൂൾ ബസിന് ഫ്ലാഗ് ഓഫ് ചെയ്‌തപ്പോൾ ഡ്രൈവിങ് സീറ്റിലിരുന്ന കാട്ടാക്കട സ്വദേശി സുജയേക്കാൾ സന്തോഷിച്ചിട്ടുണ്ടാകുക മകൾ അഹിജയാകും. കാരണം ഇതേ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിയാണ് അഹിജ.
ആ സന്തോഷത്തിന് പിന്നിലെ കഥയിങ്ങനെയാണ്... 2008 മുതൽ കെഎസ്‌ആർടിസി കണ്ടക്‌ടറായിരുന്ന സുജ 2011 ലാണ് ഹെവി ഡ്രൈവിങ് ലൈസൻസ് നേടുന്നത്. 2018 ൽ ജോലി നഷ്‌ടപ്പെട്ടപ്പോൾ മക്കളുടെ പഠനത്തിനും ജീവിത മാർഗവുമെന്ന നിലയില്‍ തമിഴ്‌നാട്ടിലേക്ക് ലോറി ഓടിച്ച് തുടങ്ങി. ഒടുവില്‍ സ്വന്തം നാട്ടില്‍ മകളുടെ സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലി ലഭിക്കുമ്പോൾ സുജയ്‌ക്ക് സന്തോഷം മാത്രമല്ല, ആശ്വാസവുമാണ്...