തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2421 ആയി. 100 പേര്‍ ആശുപത്രികളിലും 2321 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 190 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 100 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 87 ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ്; സംസ്ഥാനത്ത് ജാഗ്രത തുടരുന്നു - Corona viruses
190 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 100 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 87 ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ
വുഹാനില്‍ നിന്നും വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, ഒരാളും മരിക്കരുത്, സമൂഹത്തില്‍ ഒരാള്‍ക്ക് പോലും കൊറോണ പകരരുത് എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ഈ സമയത്ത് പ്രാധാന്യം നല്‍കുന്നത്. കൊറോണ സ്ഥീരികരിച്ച സ്ഥലങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ തൃശൂരില്‍ 82 പേരുടേയും ആലപ്പുഴയില്‍ 51 പേരുടേയും കാസർകോട് 29 പേരുടേയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൊറോണയോട് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലും എച്ച്.1 എന്‍.1 തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വ്യജ പ്രചരണം നടത്തിയ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.