തിരുവനന്തപുരം: കൊവിഡ് മരണം നടന്ന പോത്തൻകോടും പരിസര പ്രദേശങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി. പോത്തൻകോട് പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന നഗരസഭയുടെ ഭാഗമായ കാട്ടായിക്കോണം, അരിയോട്ടുകോണം എന്നിവിടങ്ങളും പോത്തൻകോട് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ബസ് സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളും അണുവിമുക്തമാക്കി.
പോത്തൻകോട് സമ്പൂർണ നിയന്തണം ഏർപ്പെടുത്തി - കർശനമാക്കി
ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോത്തൻകോട് രാവിലെ ഏഴ് മണി മുതൽ രാവിലെ ഒൻപത് മണി വരെ മാത്രമെ കടകൾ തുറക്കുകയുള്ളു. സ്ഥലത്ത് പോത്തൻകോട് പൊലീസിൻ്റെ പരിശോധന കർശനമാക്കി.
പോത്തൻകോട് സമ്പൂർണ നിയന്തണം ഏർപ്പെടുത്തി
തിരുവനന്തപുരം നഗരസഭ മേയർ കെ.ശ്രീകുമാറിൻ്റെ നേത്യത്വത്തിലാണ് ക്ലീനിംഗ് നടത്തിയത്. സ്ഥലത്ത് പോത്തൻകോട് പൊലീസിൻ്റെ പരിശോധന കർശനമാക്കി. റൂറൽ എസ് പി അശോകൻ്റെ നേതൃത്വത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോത്തൻകോട് രാവിലെ ഏഴ് മണി മുതൽ രാവിലെ ഒൻപത് മണി വരെ മാത്രമെ കടകൾ തുറക്കുകയുള്ളു.