തിരുവനന്തപുരം : കോർപറേഷനിലെ വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിവാദ കത്ത് കേസില്‍ സിബിഐ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.എന്നാല്‍ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.
ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കത്തിലൂടെ സത്യപ്രതിജ്ഞാലംഘനമാണ് നടന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപറേഷനിൽ ഇത്തരത്തില്‍ നടന്നിട്ടുള്ളതെന്നും ഹർജിയിൽ ആരോപണമുണ്ട്.